Breaking News

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ബൈപ്പാസ്‌ സർജറി പുനരാരംഭിച്ചു


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ പുനരാരംഭിച്ചതായി ആസ്പത്രി സൂപ്രണ്ട്‌ ഡോ. കെ. സുദീപ്‌ അറിയിച്ചു. കോവിഡ്‌ അതിവ്യാപന ഘട്ടത്തിൽ ബൈപ്പാസ്‌ ശസ്ത്രക്രിയ താത്കാലികമായി നിർത്തിവെച്ചതാണ്. നിലവിലുള്ള കാർഡിയോ തൊറാസിക്‌ സർജനുപുറമേ മൂന്നുപേരെക്കൂടി കാർഡിയോ തൊറാസിക്‌ വിഭാഗത്തിൽ നിയമിച്ചതായും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ആറളം സ്വദേശിനിയായ 68-കാരിക്ക് പുനരാരംഭിച്ച ശേഷം ആദ്യ ബൈപ്പാസ്‌ സർജറി നടത്തി.


No comments