Breaking News

വിവാഹിതനാണെന്ന് മറന്നു; അൽഷിമേഴ്‌സ് രോഗി 13 വർഷത്തിന് ശേഷം ഭാര്യയെ വീണ്ടും വിവാഹം ചെയ്തു


ഒരാൾ‌ക്ക് അവരുടെ ഓർമ്മ നഷ്‌ടപ്പെടുകയും എന്നാൽ പിന്നിട് തന്റെ പ്രണയിനിയെ വീണ്ടും വിവാഹം കഴിക്കുന്ന ധാരാളം സംഭവങ്ങൾ പല സിനിമകളിലും നാം കണ്ടിരിക്കുന്നു. ദി വൗ, ദി നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി ഹോളിവുഡ് സിനിമകളിൽ സമാനമായ വൈകാരിക രംഗങ്ങൾ അനവധി ഉണ്ട്. എന്നാൽ അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഈ ദമ്പതികൾക്ക് ഈ സിനിമളിലെ കഥകൾ ജീവിതത്തിൽ യാഥാർത്ഥ്യമായി. അൽഷിമേഴ്‌സ് ബാധിച്ച ആൾ വിവാഹം കഴിച്ചുവെന്ന കാര്യം മറന്ന് ഭാര്യയോട് വീണ്ടും വിവാഹ അഭൃർത്ഥന നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. ഹൃദയസ്പർശിയായ ഈ പ്രണയകഥയെക്കുറിച്ച് മുന്നോട്ട് വായിക്കുന്നതിനു മുമ്പ് ഒരു ടിഷ്യൂ പേപ്പർ കൈയിൽ കരുതുന്നത് നാന്നായിരിക്കും.

56 കാരനായ പീറ്റർ മാർഷൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽഷിമേഴ്‌സുമായി പോരാടുകയാണ്. താൻ 12 വർഷമായി ലിസയുമായി വിവാഹിതനാണെന്ന് പലപ്പോഴും അദ്ദേഹം മറന്നിരുന്നു. വിവാഹ ചടങ്ങ് ഉൾപ്പെടെ അവരുടെ ബന്ധത്തിന്റെ മിക്ക ഓർമ്മകളും നഷ്ടപ്പെട്ടിരുന്നെങ്കിലും, ലിസയോടുള്ള വൈകാരിക ബന്ധങ്ങൾ മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ലിസ ന്യൂയോർക്ക് എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞു, തന്നോട് ഹൃദയ ബന്ധമുണ്ടെന്നുള്ള തോന്നലുകൊണ്ടാണ് തന്നെ പ്രിയപ്പെട്ട വ്യക്തിയായി അദ്ദേഹം ഓർക്കുന്നതിന് ഇടയായത്.



കഴിഞ്ഞ ഡിസംബറിൽ ദമ്പതികൾ ഒരു വിവാഹ രംഗം ടിവിയിൽ കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്നു പീറ്റർ അവളോട് “നമുക്കും ഇതുപോലെ ചെയ്യാം” എന്ന് പറഞ്ഞതായി ലിസ പ്രാദേശിക വാർത്താ ഏജൻസിയെ അറിയിച്ചു. ലിസ അമ്പരപ്പോടെ അയാളോട് എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു, അപ്പോൾ ടിവി സ്ക്രീനിലേക്ക് നോക്കിയിട്ട് അയാൾ ചൂണ്ടിക്കാണിച്ചു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ലിസ അദ്ദേഹത്തോട് ചോദിച്ചു, അതിന് മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ ക്രിയാത്മകമായി മറുപടി നൽകി.


താൻ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന കാര്യം അറിയില്ലെന്നും എന്നാൽ തന്നെ പ്രിയപ്പെട്ടവൾ എന്നാണ് വിളിക്കുന്നുതെന്നും ലിസ കൂട്ടിച്ചേർത്തു. താൻ സ്നേഹിക്കുന്ന വ്യക്തിയെ രണ്ടുതവണ വിവാഹം കഴിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ താനാണെന്ന് ലിസ സ്വയം കരുതുന്നു. ഒരു വിവാഹ ഇവന്റ് പ്ലാനറായ ലിസയുടെ മകൾ തന്നെയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. അവൾ ഈ കാര്യം പുറത്തുവിട്ടപ്പോൾ, നിരവധി ആളുകൾ ഈ ചടങ്ങിലേയ്ക്ക് അവരുടെ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്തു. ദമ്പതികൾക്ക് അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ രണ്ടാമതും ‘ഐ ഡു' എന്ന് പറയാൻ അവസരം ലഭിച്ചു. രണ്ടാമത്തെ വിവാഹ ചടങ്ങിനെ മാന്ത്രികമെന്ന് ലിസ വിശേഷിപ്പിക്കുകയും ഇത്രയും സന്തോഷവാനായി ആദ്ദേഹത്തെ ഇതിനുമു‌‌‌മ്പ് കണ്ടതായി ഓർമ്മിക്കുന്നില്ലെന്ന് ലിസി കൂട്ടിച്ചേർത്തു.


നിർഭാഗ്യവശാൽ, പീറ്ററിന്റെ അസുഖം മൂലം ഈ ചടങ്ങുകളും അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ലിസയ്ക്ക് തീർച്ചയായും ആ നിമിഷങ്ങൾ വിലമതിക്കുന്നതും പീറ്ററിനോപ്പം ജീവിച്ചതിന് നന്ദി പറയുകയും ചെയ്തു.

No comments