വെസ്റ്റ്എളേരി എരുമക്കയം ക്രോസ് ബാർ കം ബ്രിഡ്ജ് നിർമ്മാണം പാതിവഴിയിൽ മെക്കാനിക്കൽ ഷട്ടർ പിടി പ്പിക്കാത്തതിനാൽ പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ മാങ്ങോട് വിലങ്ങിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകേ കഴിഞ്ഞ കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിൽ നിർമാണമാരംഭിച്ച എരുമക്കയം ക്രോസ്ബാർ കം ബ്രിഡ്ജ് ആറു വർഷമായിട്ടും പണി പൂർത്തിയാകാതെ പാതിവഴിയിൽ. 100 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള പാലത്തിന്റെ പണി പൂർത്തിയായെങ്കിലും തടയണയുടെ പണി എങ്ങുമെത്തിയിട്ടില്ല. പദ്ധതി യാഥാർഥ്യമായാൽ മാങ്ങോട്, കുണ്ടുതടം, വിലങ്ങ്, മയിലുപള്ളി, അടുക്കളംപാടി, കണ്ണംകുന്ന്, നരമ്പച്ചേരി പ്രദേശങ്ങളിലായി ചൈതവാഹിനി പുഴയുടെ ഇരുഭാഗത്തുമുള്ള ആയിരത്തിലേറെ കർഷകർക്ക് പ്രയോജനകരമാകും. വേനൽ കടുത്താൽ പ്രദേശത്ത് കടുത്ത ജലക്ഷാമമാണ്.
പദ്ധതിക്കായി ഇതുവരെ ഒരു കോടി 3 ലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചത്. ചെക്ക് ഡാമിന്റെ നിർമാണം പൂർത്തിയായിട്ടും മെക്കാനിക്കൽ ഷട്ടർ പിടിപ്പിക്കാത്തതു കൊണ്ടാണ് പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കാത്തത്. ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഗുണഭോക്തൃ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു
നാല് മീറ്റർ ഉയരത്തിൽ വെള്ളം തടഞ്ഞിട്ടാൽ പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾക്കും കർഷകർക്കും പദ്ധതി പ്രയോജനപ്പെടും. ലിഫ്റ്റ് ഇറിഗേഷൻ സ്കീം കൂടി അനുബന്ധമായി നടപ്പാക്കിയാൽ കുടിവെള്ള വിതരണത്തിനും കൂടുതൽ പ്രദേശങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
No comments