Breaking News

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പിടിച്ചുപറിക്കേസിലെ പ്രതിയുടെ ശ്രമം




കോഴിക്കോട് പിടിച്ചുപറിക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതി സ്വയം കുത്തി പരുക്കേല്പിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റു.


പിടികിട്ടാപ്പുള്ളിയാണ് ഷിജു. വിവിധ ജില്ലകളിൽ, പല കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളെ പിടികൂടാൻ ശ്രമിച്ച ആറംഗ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. ഇതിൽ ഒരു പൊലീസുകാരൻ്റെ കാലിന് ഗുരുതര പരുക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രതിയും കൂട്ടാളികളും ശ്രമിച്ചത്. റോഡിൻ്റെ നടുക്ക് വാഹനം നിർത്തിയിട്ട് അതിനു മുകളിൽ കയറിനിന്ന് ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ കൂട്ടം ചേർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്.

No comments