അയറോട്ട് ഗുവേര വായനശാല ആഭിമുഖ്യത്തിൽ ലിംഗവിവേചനത്തിനും സ്ത്രീധനത്തിനുമെതിരെ വീട്ട് മുറ്റത്തൊരു സംവാദം സംഘടിപ്പിച്ചു
ചുള്ളിക്കര: അയറോട്ട് ഗുവേര വായനശാല ലിംഗവിവേചനത്തിനും സ്ത്രീധനത്തിനുമെതിരെ വീട്ട് മുറ്റത്തൊരു സംവാദം പരിപാടി സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് അഡ്വ: ഷാലു മാത്യു സംസാരിച്ചു. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ബി.കെ സുരേഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ശില്പ കോടോം, ആനക്കല്ല് സഖാവ് ഗോവിന്ദൻ സ്മാരക വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി, സി.എ വിദ്യാർത്ഥിനി അമ്പിളി, തുടങ്ങി ഒട്ടേറെപ്പേർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിക്ക് ശേഷം ഗുവേര ബാലവേദി കൂട്ടുകാർ കലാപരിപാടികൾ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗണേശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വായനശാല സെക്രട്ടറി ജയേഷ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയൻ സൗമ്യ നന്ദി പറഞ്ഞു.
No comments