സ്നേഹസ്പർശവുമായി കോടോംബേളൂരിലെ കുടുംബശ്രീ പ്രവർത്തകർ കാലിച്ചാനടുക്കത്തെ ഭവനരഹിത കുടുംബത്തിന് സി.ഡി.എസ് നിർമ്മിച്ച് നൽകിയ 'സ്നേഹവീട്' കൈമാറി
കാലിച്ചാനടുക്കം: കോടോംബേളൂർ കുടുംബശ്രീ സിഡിഎസ് നിർമിച്ച് നൽകിയ "സ്നേഹവീട് "കൈമാറി. പതിമൂന്നാം വാർഡിലെ കാലിച്ചാനടുക്കം മൊളവിനടുക്കത്ത്, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ വീടിൻ്റെ താക്കോൽദാനം നടത്തി. CDS ചെയർപേഴ്സൺ പി.ശാന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ നിഷ അനന്തൻ, ടി.വി.ജയചന്ദ്രൻ, എം.അനീഷ് കുമാർ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു, ടി.ടി.നാരായണി സ്വാഗതവും എം.ശ്രീജിത് നന്ദിയും പറഞ്ഞു.
No comments