Breaking News

'കുരങ്ങ് ശല്യത്തിന് പരിഹാരം കാണണം': പ്ലാച്ചിക്കര വന സംരക്ഷണ സമിതി വാർഷിക യോഗം

വെള്ളരിക്കുണ്ട്: വനാതിർത്തി പ്രദേശങ്ങളിൽ കൂട്ടമായി എത്തുന്ന കുരങ്ങുകൾ വ്യാപകമായ നാശനഷ്ം വരുത്തുന്നതിന് അടിയന്തിര പരിഹാരം കാണണമെന്ന് പ്ലാച്ചിക്കര വനസംരക്ഷണ സമിതി വാർഷികയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കെ ജെ തോമസ് അധ്യക്ഷനായി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ അഷറഫ് മുഖ്യാഥിതിയായി. പഞ്ചായത്തംഗം ടി വി രാജീവൻ, ഫോറസ്റ്റ് ഓഫീസർ കെ സി മോഹൻകുമാർ എന്നിവർ സംസാരിച്ചു. ജോസ് സെബാസ്റ്റ്യൻ സ്വാഗതവും നമിത ജോജി നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ജോസ് സെബാസ്റ്റ്യൻ (പ്രസിഡന്റ്), ടി എ ബാലകൃഷ്ണൻ(വൈസ് പ്രസിഡന്റ്), കെ വിശാഖ്(സെക്രട്ടറി), ഷൈനി തോമസ് (ട്രഷറർ)

No comments