സംസ്ഥാന വടംവലി ചാമ്പ്യൻമാരായ പരപ്പയിലെ കുട്ടികൾക്ക് സ്വീകരണം നൽകി
പരപ്പ : സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യന്മാരായ പരപ്പയിലെ കുട്ടികൾക്ക് ജിഎച്ച്എസ് പരപ്പയിൽ വെച്ച് സ്വീകരണം നൽകി. പഞ്ചായത്ത് മെമ്പർ സി എച്ച് അബ്ദുൾനാസർ സ്വീകരണത്തിന് നേതൃത്വം നൽകി . പ്രിൻസിപ്പൽ സുരേഷ് കൊക്കോട്ട് , ഹെഡ്മാസ്റ്റർ അജയകുമാർ എൻ , പി ടി എ പ്രസിഡൻറ് ദാമോദരൻ കൊടക്കൽ, എസ് എം സി ചെയർമാൻ നാരായണൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി രജിതാ കെ വി , പി എം ശ്രീധരൻ , വി കെ പ്രഭാവതി എന്നിവർ നേതൃത്വം നൽകി. കായിക അദ്ധ്യാപിക ദീപ പ്ലാക്കൽ, കെ രമേശൻ , കോച്ച് പ്രസാദ് പരപ്പ എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
No comments