Breaking News

ഡെങ്കിപ്പനി പ്രതിരോധം: ബളാൽ പഞ്ചായത്തിൽ ബോധവത്കരണവും ഉറവിടനശീകരണ പ്രവർത്തനങ്ങളും നടത്തി


വെള്ളരിക്കുണ്ട്: ജില്ലാ വെക്ടർ കൺടോൾ യൂണിറ്റ്, ബളാൽ ഗ്രാമ പഞ്ചായത്ത് , ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും ആശവർക്കർമാർക്കും കൊതുക് നിരീക്ഷണത്തിൽ ബോധവൽക്കരണ ക്ലാസും  ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പരിശീലനവും സംഘടിപ്പിച്ചു.

ബളാൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് എം.  രാധാമണി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 10 വർഷത്തോളമായി മലയോര മേഖലയിൽ ഡങ്കിപ്പനി ഒരു പ്രധാന പകർച്ചവ്യാധിയായതിനാൽ മുൻകൂട്ടിയുള്ള  പ്രവർത്തനങ്ങൾ പഞ്ചായത്ത്‌  നടത്തുന്നുണ്ടെന്നും വീടും പരിസരവും വൃത്തിയാക്കി എല്ലാവരും പഞ്ചായത്തിനോടും ആരോഗ്യ വകുപ്പിനോടും സഹകരിക്കണമെന്നും  വൈസ് പ്രസിഡന്റ്  എം.രാധാമണി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൾ കാദർ അധ്യക്ഷതവഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൻ പി. പത്മാവതി എന്നിവർ പ്രസംഗിച്ചു.

ഹെൽത്ത് ഇൻസ്പെക്റ്റർ അജിത് സി.ഫിലിപ്പ് സ്വാഗതവും. ജെസ്സി മാത്യു നന്ദിയും പറഞ്ഞു.

പരിശീലനത്തിന് ശേഷം ബളാൽ ടൗണും പരിസരത്തും ഈഡിസ് സർവ്വേയും ബോധവൽകരണ പ്രവർത്തനവും നടത്തി.

വെക്റ്റർ കണ്ട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് എ. വി. ദാമോദരൻ.പി. തങ്കമണി എന്നിവർ ക്ലാസ്എടുത്തു.

No comments