Breaking News

കിലയും കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സണും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാല കാഞ്ഞങ്ങാട് ആരംഭിച്ചു


കാഞ്ഞങ്ങാട് : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് കിലെയും കേരള റിപ്പോര്‍ട്ടര്‍സ് ആന്റ് മീഡിയ പേര്‍സണും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തക്കായുള്ള പരിശീലനപരി പാടിക്ക് കാഞ്ഞങ്ങാട് തുടക്കമായി. എമിറേറ്റ്സ് ഹോട്ടലില്‍നടക്കുന്ന പരിശീലന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ. ഉത്ഘാടനം ചെയ്തു. സമൂഹ നന്മയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം പരിശീലന പരിപാടികള്‍ ഗുണം ചെയ്യുമെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.


കിലെ എക്സിക്യുട്ടീവ് കൗന്‍സില്‍ അംഗം ടി. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കെ. ആര്‍. എം. യു. സംസ്ഥാന പ്രസിഡന്റ് മനുഭരത്. എന്നിവര്‍ പ്രസംഗിച്ചു. കിലെ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ സുനില്‍ തോമസ് സ്വാഗതവും കിലെ സീനിയര്‍ ഫെലോ ജെ. എന്‍. കിരണ്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരാണ് പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നത്.

No comments