Breaking News

ഇനോവെൽനസ് നിക്ക കമ്പനി പ്രൊജക്ട് ഉദ്ഘാടനം ഫെബ്രു.22ന് മാലോത്ത് 532 സംരംഭങ്ങളിൽ കമ്പനി ആദ്യ വർഷം നടപ്പാക്കുന്ന 22 പ്രൊജക്ടുകളാണ് സമർപ്പിക്കുന്നത്

വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ എടക്കാനത്തെ ഒരു സംഘം കൃഷിക്കാരുടെ സംരംഭമായ ഇനോവെൽനസ് നിക്ക എന്ന എൽ എൽ പി സ്ഥാപനത്തിന്റെ പ്രൊജക്ട് ലോഞ്ചിംഗ് ഫെബ്രുവരി 22ന് 2 മണിക്ക് മാലോം വി.അൽഫോസാമ്മ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വെള്ളരിക്കുണ്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. 

ദന്ത സംരക്ഷണത്തിനാവശ്യമായ പൽപ്പൊടി നിർമ്മിക്കുന്നതിന് പഴുത്തുണങ്ങിയ മാവില ശേഖരിക്കുന്നത് ഉൾപ്പടെ കാർഷികവിഭവ ഭക്ഷ്യ ഉൽപ്പാദനവും ഉത്തരവാദിത്വ ടൂറിസവികസനവും ലക്ഷ്യമിട്ട് കേന്ദ്ര കേരള സർക്കാരുകളുടെ അംഗീകാരത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.  

 ഭക്ഷണം തന്നെ മരുന്നെന്ന ആശയത്തിലൂന്നിയാണ്‌ ഇനോ വെൽനസ് നിക്കയുടെ പ്രവർത്തനം.

ബളാൽ പഞ്ചായത്തിൽ എട്ടു വാർഡുകൾ കേന്ദ്രീകരിച്ച് 532 പ്രോജക്റ്റുകൾ നടപ്പിലാക്കുമെന്ന്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ സി ഒ എബ്രഹാം പറഞ്ഞു. നീലേശ്വരത്ത് പാലായി റോഡിൽ പുത്തരിയടുക്കത്ത് കമ്പനി ഓഫീസ് പ്രവർത്തിക്കുന്നു. മലയോര  വിനോദ സഞ്ചാരം വളർത്തിയെടുക്കാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള ഭക്ഷ്യ മൂലകങ്ങൾ വിപണിയിലിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

No comments