Breaking News

ദേശീയ വോളിബോൾ മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി മലയോരത്തിൻ്റെ അഭിമാനമായി മാറിയ കനകപ്പള്ളിയിലെ ആൽബിക്ക് നാടിൻ്റെ സ്നേഹസ്വീകരണം


പരപ്പ: ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തെ വിജയ കിരീടം അണിയിച്ച കനകപള്ളിയിലെ ആൽബി തോമസിനു കനകപള്ളി പൗരാവലി സ്വീകരണം നൽകി ആദരിച്ചു. അതോടൊപ്പം സംസ്ഥാന വടംവലി മത്സരങ്ങളിൽ കോച്ചായി പ്രവർത്തിച്ച് ടീമിനെ വിജയ കിരീടം ചൂടിച്ച ഷൈജൻ ചാക്കോ , പ്രസാദ്.പി.സി, ബാലൻ തുമ്പ എന്നിവരെയും, കോവിഡ് കാലത്തു സ്തുത്യർഹ സേവനം കാഴ്ചവച്ച ആരോഗ്യ പ്രവർത്തക ലളിതാ ദാമോദരനെയും പൗരാവലി ആദരിച്ചു.             യോഗത്തിൽ  സമിതി കൺവീനർ രവീന്ദ്രൻ കെ.കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അബ്ദുൾ ഖാദർ അദ്ധ്യക്ഷം വഹിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എം. ലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് വൈസ്.പ്രസി. എം.രാധാമണി വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ വിജയകുമാർ എന്നിവർ ജേതാക്കൾക്ക് അനുമോദനം നല്കി. ആദരിച്ചു. ടി മോഹനൻ, എം.പി ജോസഫ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വൈകുന്നേരം 6 മണിക്കു പരപ്പയിൽ എത്തി ചേർന്ന ആൽബിൻ തോമസിനെ പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. പ്രസിഡണ്ട് വിജയൻ കോട്ടക്കൽ, സലീം, അനാമയൻ , സന്തോഷ് ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി കനകപള്ളിയിലേക്കു സ്വീകരിച്ചാനയിച്ചു.

No comments