Breaking News

അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയിൽ കലാ-സാംസ്കാരിക വേദി , കായികവേദി എന്നിവ രൂപീകരിച്ചു


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയിൽ കലാ-സാംസ്കാരിക വേദി , കായിക വേദി എന്നിവ രൂപീകരിച്ചു. കായിക വേദിക്ക് സ്പോർട്സ് കിറ്റും കൈമാറി. സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വന്ദന.ടി.പി.അദ്ധ്യക്ഷയായി. പി.നാരായണൻ, പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

കലാ സാംസ്കാരിക വേദി ഭാരവാഹികൾ ചെയർപേഴ്സൺ : ശ്രീവിദ്യ.എം കൺവീനർ:സുരേഷ് കാനം കായികവേദി ഭാരവാഹികൾ ചെയർമാൻ വൈശാഖ്, കൺവീനർ അശ്വിൻ കൃഷ്ണ



No comments