Breaking News

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഭാസങ്ങൾക്കെതിരെ അമ്പലത്തറ ആനക്കല്ലിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു


അമ്പലത്തറ: കല്ല്യാണത്തിൻ്റെ പേരിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെ ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാല ആഭിമുഖ്യത്തിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. വിവാഹത്തോടനുബന്ധിച്ച് ഒട്ടേറെ അനിഷ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്, ഈ സാഹചര്യത്തിലാണ് ഒരു ബോധവൽക്കരണം എന്ന നിലയിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചത് ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് ട്രഷറർ ടി.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി. അദ്ധ്യക്ഷയായി. പി.നാരായണൻ, സവിത രാജൻ, ടി.കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും അശ്വനി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

No comments