Breaking News

പരപ്പ ബ്ലോക്ക് പരിധിയിൽ ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ് ഇല്ലാത്ത പട്ടികവർഗക്കാർക്ക് ക്യാമ്പിലൂടെ രേഖകൾ ലഭ്യമാക്കുന്നു


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബേങ്ക് അക്കൌണ്ട്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രസ്തുത രേഖകള്‍ ലഭ്യമാക്കുന്നതിനായി ബ്ലോക്ക് പരിധിയില്‍ നടന്നു വരുന്ന ക്യാമ്പുകള്‍ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍ അദ്ധ്യക്ഷനായി. അക്ഷയ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എം, ഗ്രാമീണ്‍ ബാങ്ക്, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ, യൂണിയന്‍ ബാങ്ക്, ഇസാഫ് ബാങ്ക്, ബാങ്ക് പ്രതിനിധികള്‍, ഐ.ടി. മിഷന്‍ സംരംഭകര്‍ യോഗത്തില്‍ സംബന്ധിച്ചു.  ഭീമനടി, അട്ടേങ്ങാനം, പനത്തടി, മാലക്കല്ല്, പരപ്പ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടത്തുന്നത്.

No comments