Breaking News

ഒടയഞ്ചാൽ കോടോത്ത് കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല& ഗ്രന്ഥാലയംഊർജ്ജസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു


ഒടയഞ്ചാൽ: ഒടയഞ്ചാൽ കോടോത്ത് കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല& ഗ്രന്ഥാലയം ഊർജ്ജസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി രാജപുരം സീനിയർ അസിസ്റ്റൻ്റ് ഗണേശൻ.കെ ക്ലാസ്സ് നയിച്ചു. ഫിലമെൻറ് രഹിത ബൾബ് വിതരണവും നടത്തി.കോടോംബേളൂർ മുന്നാം വാർഡ് മെമ്പർ പി. കുഞ്ഞികൃഷ്ണൻ, നേതൃസമിതി കൺവീനർ സുധാകരൻ.കെ എന്നിവർ ആശംസയർപ്പിച്ചു. വായനശാല പ്രസിഡണ്ട് ഖാലിദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി സത്യരാജൻ സ്വാഗതവും ലൈബ്രേറിയൻ രേഷ്മ നന്ദിയും പറഞ്ഞു.

No comments