Breaking News

സമഗ്രശിക്ഷ കേരള ബി ആർ സി ചിറ്റാരിക്കാൽ ആഭിമുഖ്യത്തിൽ ചായ്യോത്ത് നടത്തിയ 'സർഗ്ഗകൈരളി' കുട്ടികൾക്ക് നവ്യാനുഭവമായി



ചായ്യോത്ത്: സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ജില്ല ചിറ്റാരിക്കാൽ ബി ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ നൂതനാശയ പരിപാടിയായ  സർഗ്ഗ കൈരളി   ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചായോത്ത് വെച്ച് നടന്നു.കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്  ടി കെ രവി ഉദ്ഘാടനം ചെയ്ത ചടങ്ങിന് വാർഡ് മെമ്പർ  ധന്യ അധ്യക്ഷത  വഹിച്ചു എസ് എസ് കെ ചിറ്റാരിക്കാൽ ഉപജില്ലാ പ്രോജക്റ്റ് കോഡിനേറ്റർ കാസിം ടി സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഭരതൻ കെവി ,പ്രധാനാധ്യാപകൻ ശ്രീനിവാസൻ എപി, സീനിയർ അസിസ്റ്റൻറ് നാരായണൻ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സി ആർ സി കോഡിനേറ്റർ നിഷ വി നന്ദി അർപ്പിച്ച് സംസാരിച്ചു. 

സർഗ  കൈരളി പരിപാടിയിൽ വിവിധ കലാകാരന്മാർ ഓട്ടൻതുള്ളൽ , അലാമിക്കളി,യക്ഷഗാനം തുടങ്ങിയ തനത് കലാരൂപങ്ങളും , സാക്സോഫോൺ ,തബല, മൃദംഗം തുടങ്ങിയ സംഗീത ഉപകരണങ്ങളും പരിചയപ്പെടുത്തി.ഓരോ അവതരണത്തിനു ശേഷവും കുട്ടികളും കലാകാരന്മാരും ആയുള്ള സംവാദം വളരെ ശ്രദ്ധേയമായി.

സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പി രവീന്ദ്രൻ ,പ്രോഗ്രാം കോർഡിനേറ്റർമാരായ മധുസൂദനൻ, നാരായണൻ ദേലമ്പാടി, തുടങ്ങിയവർ സർഗ്ഗ കൈരളി സമാപന ചടങ്ങിൽ സന്നിഹിതരായി.

No comments