Breaking News

ചുള്ളിക്കര കൊട്ടോടിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു


ചുള്ളിക്കര: കൊട്ടോടിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍  മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു (1 വയസ് ) മരിച്ചത്. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റയാന്‍, ഇവാന്‍ .

No comments