Breaking News

സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി കള്ളാർ ലോക്കലിൽ അയ്യങ്കാവ് ബ്രാഞ്ച് സമ്മേളനം മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി.കെ രാജപ്പൻ ഉത്ഘാടനം ചെയ്തു


പൂടങ്കല്ല് :വിജയവാഡയിൽ വെച്ച് നടക്കുന്ന സി. പി. ഐ.  24-ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് കള്ളാർ ലോക്കലിൽ ആവേശകരമായ തുടക്കമായി.

അയ്യങ്കാവ് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ 10 മണിക്ക് മുതിർന്ന പാർട്ടി അംഗം എ യു.തോമസ് അവനൂർ പതാക ഉയർത്തി

തുടർന്ന് അയ്യങ്കാവിൽ സജ്ജമാക്കിയ സ:പി.രാമൻ നഗറിൽ പ്രധിനിധി സമ്മേളനം മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി.കെ രാജപ്പൻ ഉത്ഘാടനം ചെയ്തു. അർജുൻ സ്വാഗതം പറഞ്ഞു, കെ കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത  വഹിച്ചു.   

ലോക്കൽ സെക്രട്ടറി ബി. രത്‌നാകരൻ നമ്പ്യാർ സംഘടന റിപ്പോർട്ടും, ഹമീദ് എ അനുശോചന പ്രമേയവും, അനീഷ് രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു.

മണ്ടലം സെക്രട്ടറി എം കുമാരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിസ സി.പി ബാബു, ജില്ലാ കമ്മിറ്റിഅംഗം ടി കെ. നാരായണൻ ,മണ്ഡലം കമ്മിറ്റി അംഗം തങ്കമണി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാഘവൻ, ഒ.ജെ രാജു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


ഫെബ്രുവരി 27ന് കപ്പള്ളി ഈസ്റ്റ്‌,മാർച്ച്‌ 6ന് കള്ളാർ,12ന് പൂടങ്കല്ല്,13ന് രാജപുരം,20 ന് ഓണി ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കും. ഏപ്രിൽ 24ന് കള്ളാർ ലോക്കൽ സമ്മേളനവും നടക്കും.

No comments