Breaking News

'രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം': ജില്ലാ വികസന സമിതി യോഗം കമ്മാടം കാവിന്റെ ഭാഗമായ റവന്യു ഭൂമി വനം വകുപ്പിന് കൈമാറുന്നതിന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്‌ നൽകിയതായി ജില്ലാ കളക്ടർ


'രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം': ജില്ലാ വികസന സമിതി യോഗം



കാസർകോട്: ജില്ലയിലെ ജല സ്രോതസുകൾ സംരക്ഷിക്കുന്നതിനും ജലചൂഷണം തടയുന്നതിനും ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട യോഗം മാർച്ച് 3 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്നതിന് തീരുമാനിച്ചു. എല്ലാ പൊതുകിണറുകളും ശുചിയായി സംരക്ഷിക്കണം. ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ളവ പഞ്ചായത്തുകളും ജല അതോറിറ്റിയുടെ കിണറുകൾ അതോറിറ്റിയും ഉപയോഗയോഗ്യമാക്കണം. വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് ജലം അനിവാര്യമാണ്. എന്നാൽ കുടിവെള്ളത്തിന് പ്രഥമ പരിഗണന നൽകണമെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ബാവിക്കര കുടിവെള്ള പദ്ധതിയുടെ ശുദ്ധജലം  ബന്ധപ്പെട്ടഎല്ലാ പഞ്ചായത്തുകളിലേയും ഗുണഭോക്താക്കൾക്കും ലഭ്യമായിട്ടില്ലെന്നും എം എൽ എ മാർ പറഞ്ഞു. തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നുണ്ട്. അടിയന്തര പരിഹാരമുണ്ടാക്കണമെന്നും നിർദ്ദേശിച്ചു.

ജില്ലാകളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം.രാജഗോപാലൻ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ പി വത്സലൻ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എ ഡി എം എ കെ രമേന്ദ്രൻ ആർഡിഒ അതുൽ സ്വാമിനാഥ് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ തഹസിൽദാർമാർ നിർവ്വഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ എസ് മായ റിപ്പോർട്ട് അവതരിപ്പിച്ചു.



ജില്ലയിലെ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു.

കുട്ടികൾക്ക് മയക്കുമരുന്നുകൾ എത്താനിടയാകുന്ന സാഹചര്യം ഊർജിതമായി പരിശോധിക്കണം. രക്ഷിതാക്കളും ആശങ്കയിലാണ്. സമൂഹംമയക്കുമരുന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഹയർ സെക്കണ്ടറി തലം വരെ നടത്തുന്ന മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി 1100 ലേറെ പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യാനാകുമെന്ന് ഡപ്യൂട്ടി കളക്ടർ (എൽ ആർ )  പറഞ്ഞു 650 ലാൻഡ് ട്രിബ്യൂണൽ പട്ടയം 350 താലുക്ക് പട്ടയം 128 ദേവസ്വം പട്ടയം എന്നിവ ഇതിനകം തയ്യാറാക്കുകയാണ്. അർഹമായ വർക്കെല്ലാം പട്ടയം നൽകുകയാണ് ലക്ഷ്യം.



ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചു നീക്കുന്ന 8000ത്തിൽ അധികം വൃക്ഷങ്ങൾക്ക് പകരമായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്തണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു. നഷ്ടപ്പെടുന്ന മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിക്കണം

 ദേശീയ പാത അതോറിറ്റി

 ഇതിനായി ഫണ്ട് ലഭ്യമാക്കുമെന്ന് സാമൂഹിക വനവൽക്കരണ വിഭാഗം അസി കൺസർവേറ്റർ അറിയിച്ചു.മിയാ വാക്കി വനങ്ങൾ വ്യാപകമാക്കും. അഞ്ചിൽ കൂടുതൽ സെന്റ് സ്ഥലം അധികം മുള്ള സർക്കാർ ഓഫീസ് ഭൂമിയിൽ മിയാവാക വനം വളർത്താൻ സാമൂഹിക വനവൽക്കരണ വിഭാഗം മുൻകയ്യെടുക്കും.

 

. ഇതിനു പുറമേ  2.30 ലക്ഷം വൃക്ഷത്തെകൾ ജില്ലയിലെ വിവിധ നഴ്സറികളിൽ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടു ത്തി  നടു വളർത്തുമെന്ന് തൊഴിലുറപ്പ് പദ്ധതി പ്രൊജക്ടഡയറക്ടർ പറഞ്ഞു. അയൽക്കൂട്ടങ്ങൾ നഴ്സറികളിൽ നിന്ന് ശേഖരിച്ച് നട്ടുവളർത്തി പരിപാലിക്കും. 



 ജില്ലാ ജയിലിന്റെ വികസനത്തിന് ഉദുമ സ്പിന്നിങ്ങ് മില്ലിന് സമീപമുള്ള ഭൂമി ലഭ്യമാക്കാൻ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നതിന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് സി എച്ച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു.

 മലയോര ഹൈവേയുടെ ആവശ്യത്തിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ഭീമനടി വില്ലേജിലെ കമ്മാടം കാവിന്റെ ഭാഗമായ റവന്യു ഭൂമി വനം വകുപ്പിന് കൈമാറുന്നതിന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്‌ നൽകിയതായി ജില്ലാ ളെക്ടർ പറഞ്ഞു.4.232 ഹെക്ടർ വനഭൂമിയാണ് മലയോര ഹൈവേ നിർമ്മാണത്തിനായി നഷ്ടപ്പെടുന്നത്. മലയോര ഹൈവേയുടെ ഭാഗമായ പള്ളി - 1 പള്ളഞ്ചി 2 കാവുങ്കൽ പാലങ്ങൾ ചേർത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നത് ചർച്ച ചെയ്തതായി സി എച്ച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു. രാമൻകൈ കുടിവെള്ള പദ്ധതി പൂർണമായി യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.


 ഇടയിലക്കാട്   റേഷൻ കട അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.രാജഗോപാലൻ എം എൽ എ പറഞ്ഞു

 പാലായി റഗുലേറ്റർ കംബ്രിഡ്ജ്, വലിയ പറമ്പ് എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും എം എൽ എ പറഞ്ഞു.

വലിയ പറമ്പ്, ഓലാട്ട് , നർക്കിലക്കാട്  എച്ച്സികൾക്ക് അനുവദിച്ച ആംബുലൻസുകൾ ഓടി തുടങ്ങിയിട്ടില്ലെന്ന് എം എൽ എ പറഞ്ഞു. കണ്ണൻ പെരുവണ്ണാൻ സ്മാരക തെയ്യം പഠന കേന്ദ്രത്തിന് ഒരാഴ്ചക്കകം ഭൂമി കൈമാറുമെന്ന് യോഗത്തിൽ അറിയിച്ചു.

No comments