Breaking News

കെ സി വൈ എം കാവുന്തല ശാഖയുടെ നേതൃത്വത്തിൽ യൂത്ത് മോട്ടിവേഷൻ വർക്ക്ഷോപ്പ് 'റീചാർജ് 2022' സംഘടിപ്പിച്ചു


കാവുന്തല: കെ സി വൈ എം കാവുന്തല ശാഖയുടെ നേതൃത്വത്തിൽ യൂത്ത് മോട്ടിവേഷൻ വർക്ക് ഷോപ്പ് റീചാർജ് 2022 നടത്തപ്പെട്ടു. കെ സി വൈ എം കാവുന്തല ശാഖ പ്രസിണ്ടന്റ് ജിൻസ് ജോസഫ് അദ്ധ്യക്ഷനായി. കാവുന്തല സെന്റ് ജോസഫ് ചർച്ച് വികാരി ഫാ ജോമി ജോസ് തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ ബിജു വെട്ടികാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രഫസർ ഷിജിത്ത് തോമസ് കുഴുവേലിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുവജനങ്ങൾക്കായി നേതൃത്വ പരിശീലന പരിപാടി, സംവാദം , ഗെയിമുകൾ, ക്യാംപ് ഫയർ എന്നിവ നടത്തപ്പെട്ടു. ആൽബർട്ട് ഏരിമറ്റത്തിൽ, ജോഷിന ജോമോൻ, അനീറ്റ ബെന്നി എന്നിവർ നേതൃതം നൽകി.

No comments