Breaking News

13 കാരിയെ പീഡിപ്പിച്ച് ​ ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ




എറണാകുളം: പട്ടിമറ്റത്ത് പതിമൂന്ന് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. (arriest) കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാണ് പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്

മദ്രസയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സന്റെ നേതൃത്വത്തില്‍ എസ്.ഐ.സുബൈര്‍, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments