Breaking News

ഭൂരഹിതരായ ആദിവാസികൾ പരപ്പ പട്ടികവർഗ്ഗ വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി സമരക്കാരുടെ ആവശ്യങ്ങളിൽ നടപടിയെടുക്കാൻ ചർച്ചയിൽ തീരുമാനം

വെള്ളരിക്കുണ്ട്: ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ കൃഷിഭൂമി  നൽകണമെന്നും അപേക്ഷകർ കണ്ടെത്തിയ ഭൂമി നടപടി പൂർത്തികരിച്ച് ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപെട്ടുകൊണ്ട് ഗോത്ര ജനത ആദിവാസി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പരപ്പ പട്ടിക വർഗ്ഗ വികസന ഓഫീസിലേക്ക് നടത്തിയ  ധർണ്ണയിൽ 480ൽ അധികം അപേക്ഷകരുടെ പ്രതിക്ഷേധമിരമ്പി.


പരപ്പ പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച്  പട്ടികവർഗ്ഗ വികസന ഓഫിസിന് മുന്നിൽ വെള്ളരിക്കുണ്ട് സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാരിക്കേട് തീർത്ത് തടഞ്ഞു. 


തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടറുടെയും  എസ്.ഐ.യുടേയും സ്പെഷൽ ബ്രാഞ്ച് ഓഫീസർമാരുടേയും നേതൃത്വത്തിൽ പട്ടികവർഗ്ഗ വികസന ഓഫിസർ,അസിസ്റ്റൻ്റ് ഓഫിസർ എന്നീ ഉദ്യോഗസ്ഥർ

സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ  സമരസമിതി മുന്നോട്ടു വെച്ച ആവശ്യപ്രകാരം അപേക്ഷകർ കണ്ടെത്തിയ ഭൂമി എത്രയും വേഗത്തിൽ നടപടി പൂർത്തികരിച്ച്  വിതരണം ചെയ്യുമെന്നും അപേക്ഷർക്ക് ഒരേക്കർ കൃഷി ഭൂമി നൽകുന്നതിന് വേണ്ടി സംസ്ഥാന പട്ടിക വർഗ്ഗ ഡയറക്ടർക്ക് റിപ്പോർട്ട് നൽകാമെന്നും 2017 മുതൽ ലാൻറ് ബേങ്കിലേക്ക് ഭൂമിക്ക്  വേണ്ടി അപേക്ഷ നൽകിയിട്ടുള്ള അപേക്ഷകരുടെ ലിസ്റ്റ് പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുത്ത് മുൻഗണന ലിസ്റ്റ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ഡിപ്പാർട്ട്മെൻറ് ഓഫിസർ   ഉറപ്പ് നൽകിയതായി സമര പ്രവർത്തകർ പറഞ്ഞു.


സമരസമിതി ജില്ല  ജോയിൻറ് കൺവീനർ ഷീബ.കെ.തേങ്കയം പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു. ജില്ല ചെയർമാൻ കൃഷ്ണൻ പരപ്പച്ചാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല കൺവിനാർ കെ.വി.രാധാകൃഷ്ണൻ കൊന്നക്കാട്  അദ്ധ്യക്ഷതയും അജിത മാധവൻ പാണത്തൂർ സ്വാഗതവും പറഞ്ഞു. നാരായണൻ ബാപ്പുങ്കയം രാഘവൻ പാത്തിക്കര എന്നിവർ സംസാരിച്ചു.  ആദിവാസി ഗോത്രകലകളായ മംഗലംകളിയും നാടൻ പാട്ടും സമരവേദിയിൽ അരങ്ങേറിയത് വ്യത്യസ്ത പ്രതിഷേധ രീതിയായി മാറി

No comments