Breaking News

നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് കാര്‍ഡ് സൗകര്യം രോഗികൾക്ക് ഇനി ഹെല്‍ത്ത് കാര്‍ഡ് മാത്രം ഉപയോഗിച്ച് ചികിത്സ നേടാന്‍ കഴിയും.


നര്‍ക്കിലക്കാട്: നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ ഇ-ഹെല്‍ത്ത് കാര്‍ഡ് സൗകര്യം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ ആധാര്‍ നമ്പര്‍ റിസപ്ഷന്‍ കൗണ്ടറില്‍ നല്‍കിയാല്‍ യുണിക്ക് ഹെല്‍ത്ത് ഐ ഡി കാര്‍ഡ് ലഭിക്കും. ഇതോടൊപ്പം ആധാര്‍ ലിങ്ക് ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇതോടെ ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ചികിത്സ രേഖകള്‍ ഒന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് മാത്രം ഉപയോഗിച്ച് ചികിത്സ നേടാന്‍ കഴിയും.

പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി .ഇസ്മയില്‍ നിര്‍വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തങ്കച്ചന്‍ അധ്യക്ഷനായി. മെമ്പര്‍ ബിന്ദു മുരളീധരന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.ശബരീഷ്,  ഇ - ഹെല്‍ത്ത് ജില്ലാ കോഡിനേറ്റര്‍ സജിത, ഷൈല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

No comments