Breaking News

പാലക്കുന്ന് ഭരണി ഉത്സവത്തിന് ഇന്ന് തുടക്കം


തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ തുടർച്ചയായി പാലക്കുന്ന് ഭരണി മഹോത്സവത്തിന് തിങ്കളാഴ്‌ച കൊടിയേറും. ഭൂതബലി, താലപ്പൊലി, ആയിരത്തിരി ഉത്സവങ്ങളാണ്‌ പ്രധാനം.

ആയിരത്തിരി ഉത്സവ ദിവസം രാത്രി തിരുമുൽക്കാഴ്‌ചയും വെടിക്കെട്ടും കാണാൻ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും കർണാടകയിൽ നിന്നും നിരവധി പേരാണ് പാലക്കുന്നിലേക്ക് എത്തുന്നത്. വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്ക് വരുന്നത്‌ ഭരണി ഉത്സവത്തിന്റെ തീയ്യതി നോക്കിയാണ്.

 ഉദുമ പള്ളം മുതൽ കോട്ടിക്കുളം വരെ  റോഡിന്റെ ഇരുവശങ്ങളിലും ഒരുക്കുന്ന  ചന്തകളും   പ്രദർശനവും ഏറെ ആകർഷകമാണ്‌. ഭരണി മിഠായി വാങ്ങി  നാട്ടിലെത്തി ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുന്നതും കാലങ്ങളായുള്ള സ്‌നേഹ പ്രകടനമാണ്‌.

No comments