Breaking News

പാണത്തൂരിൽ 'കരുതൽ 2022' ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു കുട്ടികളുടെ അവകാശ സംരക്ഷണ ബോധവൽക്കരണമാണ് ലക്ഷ്യം

പനത്തടി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും പനത്തടി ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ  'കരുതൽ 2022'  ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഗിരിവർഗ്ഗ (പട്ടികവർഗ്ഗ ) വിഭാഗത്തിലെ കുട്ടികളുടെ വിദ്വാഭ്യാസം, ആരോഗ്യം, സുരക്ഷ സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ ബോധവൽക്കരണം നടത്തുക കുട്ടികളുടെ അവകാശ സംരക്ഷണത്തെകുറിച്ച്  അവബോധം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.  പാണത്തൂർ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ മെമ്പർ അഡ്വ.പി.പി. ശ്വാമള ദേവി അധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അനീഷ് ജോസ്,  നീലേശ്വരം എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. രഘുനാഥൻ,

ഷൈജിത്ത് കരുവാക്കോട്, കെ.പി വിജയലക്ഷ്മി എന്നിവർ ക്ലാസ്സെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത, 

പനത്തടി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്,  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പത്മകുമാരി, CWC മെമ്പർ അഡ്വ. പ്രിയ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. ബി. മോഹൻകുമാർ , ഡി.സി.പി. ഒ സി.എ  ബിന്ദു, രാജപുരം സർക്കിൾ ഇൻസ്പെക്ടർ വി.വി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം. സുനിൽകുമാർ, കെ. ശബീന, രാജേഷ് എന്നിവർ സംസാരിച്ചു. 

പനത്തടി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്വാഗതവും പനത്തടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണ ഗൗഡ നന്ദിയും പറഞ്ഞു. ഗിരിവർഗ്ഗ മേഖലകളിൽ താമസിക്കുന്ന പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗൗരവമേറിയ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പുറത്ത് പോകുന്ന ഈ കുട്ടികൾ മുൻതലമുറയുടെ തുടർച്ചയായി മാറുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, ബാലവിവാഹം ബാലവേല ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഈ മേഖലകളെ ഒറ്റപ്പെട്ട അവസ്ഥയിലാക്കുന്നു.  ഈ സാഹചര്യത്തിലാണ് ഗിരി വർഗ്ഗ മേഖലകളിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം സാംസ്കാരികം തുടങ്ങി

വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടആദിവാസി ഊരുകളിൽ

കരുതൽ 2022 എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.

No comments