Breaking News

വായനയെ പ്രോത്സാഹിപ്പിക്കാൻ കോടോത്ത് സ്ക്കൂളിലെ കുട്ടിപ്പോലീസ് വക പുസ്തകത്തൊട്ടിൽ രാജപുരം പോലീസ് ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: ഡോ:അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ച് പുസ്തത്തൊട്ടിലിൽ നിക്ഷേപിക്കുന്നു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകി ഒരു മാസത്തിനകം ആ വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജപുരം സർക്കിൾ ഇൻ സ്പക്ടർ ഓഫ് പോലീസ് വി.ഉണ്ണികൃഷ്ണൻ പുസ്തകതൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ . സി. ദീപേഷ് എം. രമേശൻ എം. ഗീത. സി.ജിജോ ജോസഫ് എന്നീ വർ സം ബന്ധിച്ചു.

No comments