Breaking News

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ഗർഭിണിയായി, രാജപുരം പോലീസ് കേസെടുത്തു


വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ വീട്ടുടമയ്ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ അഗസ്റ്റിന്‍ എന്ന ഉണ്ണിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ നവംബറില്‍ ഇയാളുടെ വീട്ടില്‍ ജോലിക്കായെത്തിയ 22 കാരിയെ വീട്ടിനകത്ത് വെച്ച് കയറിപ്പിടിച്ച് കീഴ്പ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അപ്പോഴാണ് ഗര്‍ഭിണിയായെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ അഗസ്റ്റിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ലെന്നും വിവരമുണ്ട്. ഒളിവില്‍ പോയ അഗസ്റ്റിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.

No comments