Breaking News

ഷഹനാസ് ഹംസ വധക്കേസ്: രണ്ടാം പ്രതിയെ വെറുതെവിട്ടു ചട്ടഞ്ചാലിൽ വെച്ചാണ് ഹംസയെ വെടിവെച്ച് കൊന്നത്


സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ച വിവരം കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതിന് പ്രതികാരമായി 1989 ഏപ്രില്‍ 29ന് ദേശീയപാത ചട്ടഞ്ചാലില്‍ വെച്ചാണ് ഹംസയെ വെടിവെച്ച് കൊന്നത്. സിബിഐ അന്വേഷിച്ച കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 2010 ഒക്ടോബറിലാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീല്‍. കൊല്ലപ്പെട്ട ഹംസയും കള്ളകടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു. ഹംസയുടെ ബന്ധുവും കേസിലെ ഒന്നാം പ്രതിയുമായിരുന്ന എ.പി അബ്ദുള് റഹ്മാന്‍ (പാക്കിസ്ഥാന്‍ അബ്ദുല്‍റഹ്മാന്‍) ആയിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ നേതാവ്. രണ്ടാം പ്രതിയായ അബ്ദുല്ലയും ഹംസയുടെ ബന്ധുവായിരുന്നു. കൊലക്കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി അബ്ദുള്‍ റഹ്മാന്‍ അടക്കമുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായ എട്ടു പ്രതികളില്‍ ആറുപേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി അബ്ദുല്ല മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിലാണ് അറസ്റ്റിലാകുന്നത്. കേരളത്തിലേക്ക് കൊണ്ടു വന്ന ശേഷം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്ത് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് കേസിന്റെ വിചാരണ നടന്നത്. കള്ളക്കടത്തിന്റെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഹംസയെ ഒറ്റുകാരനാക്കി മാറ്റുന്നത്. ഹംസ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ റെയ്ഡില്‍ 100 സ്വര്‍ണ്ണക്കട്ടികള്‍ വീതം അടങ്ങുന്ന 16 ജാക്കറ്റുകള്‍ പിടികൂടി. ഇതിന് പ്രതിലമായി കസ്റ്റംസ് 93 ലക്ഷം രൂപ ഹസംയ്ക്കും കൂട്ടാളിയായ മറ്റൊരാള്‍ക്കുമായി നല്‍കി. പ്രതിഫലത്തിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ഹംസയ്ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹംസയെ കൊലപ്പെടുത്തിയത്. ഇതിനായി വാടക ഗുണ്ടകളേയും നിയോഗിച്ചിരുന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, അഡ്വ: വി.ബി സുജേഷ് മേനോന്‍, എസ്.മഹേഷ് ബാനു എന്നിവരാണ് ഹാജരായത്.


No comments