Breaking News

'തമ്പുരാട്ടി' ഓടുന്നു.. റാഷിദിൻ്റെ ജീവന് വേണ്ടി അപൂർവ്വ രോഗം ബാധിച്ച ചായ്യോത്തെ റാഷിദിൻ്റെ ചികിത്സാ സഹായത്തിന് കാരുണ്യയാത്രയുമായി തമ്പുരാട്ടി ബസ്


ചായ്യോം: ഹെറീഡിറ്റി ആന്റിജിയോ ന്യൂട്രിക്ക് എഡിമ എന്ന അപൂർവ രോഗം പിടിപെട്ടു കിടപ്പിലായ ചായ്യോത്ത് സ്വദേശി റാഷിദിനു ചികിത്സയിലൂടെ രോഗമുക്തി നേടാൻ ഏകദേശം രണ്ടര കോടി രൂപ വേണം. കുടുംബത്തിന് ഈ തുക താങ്ങാനാകുന്നതിലപ്പുറം ആണ്, നാട്ടുകാരും സ്നേഹിതൻമാരും സഹായത്തിനായി പ്രവർത്തിക്കുന്നുണ്ട്, റാഷിദിനെ സഹായിക്കാനായി കാഞ്ഞങ്ങാട് പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന മടിക്കൈയിലെ വേണുവിന്റെ ഉടമസ്ഥയിൽ ഉള്ള തമ്പുരാട്ടി ബസിലെ ജീവനക്കാരും മാനേജുമെന്റും സ്വമേധയ മുന്നോട്ട് വരുകയും ഇന്ന് ചികിത്സാ ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്തുകയാണ്. ഒപ്പം എല്ലാവിധ സഹായവുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെ സി ഐ കെ.പി ശ്രീഹരിയും ജനമൈത്രി പോലീസും എല്ലാ വിധ പിന്തുണയും നൽകി. ഞായറാഴ്ച്ച രാവിലെ നീലേശ്വരം സി ഐ ശ്രീഹരി കെ.പി കാരുണ്യയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തൂ. ജൈനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, എം.ശൈലജ, റബ്കൊ എക്സിക്യൂട്ടീവ് ഡയറക്ടർ രാജൻ പാറക്കോൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തമ്പുരാട്ടി ബസ് ഇന്ന് കാരുണ്യ യാത്രയിലൂടെ സമാഹരിക്കുന്ന തുക റാഷിദിൻ്റെ ചികിത്സാ സഹായത്തിനായി നൽകും

No comments