Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന്-മരുതുകുന്നിലെ ഖനന നീക്കങ്ങളുടെ ഭാഗമായുള്ള ഫോൺ വിവാദം സംരഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങളുമായി ബന്ധപ്പെട്ട് ബളാൽ പഞ്ചായത്ത് സെക്രട്ടറിയും ഖനന മുതലാളിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഉന്നതതല അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് സംരഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വാർഡ് മെമ്പർ എം.ബി.രാഘവൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതിയും പ്രദേശവാസികളും കഴിഞ്ഞ നാല് വർഷത്തോളമായി നടത്തിവരുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശരിവെക്കുന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പിലാക്കി യോഗം ചേർന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് മുൻപ് റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമെന്നാണ് ഖനന മുതലാളി അവകാശപ്പെടുന്നത്, നിരവധി നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ സ്വന്തമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കണമെന്നാണ് കളക്ടറുടെ ഓഫീസിൽ ചേർന്ന യോഗതീരുമാനം, സന്ദർശിക്കുന്നതിന് അര മണിക്കൂർ മുൻപ് മാത്രം സംരക്ഷണ സമിതി പ്രവർത്തകർക്ക് വിവരം നൽകി ഖനന മാഫിയകളുടെ ഏജന്റ്മാർക്കൊപ്പം പേരിന് ചില സ്ഥലങ്ങൾ മാത്രം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥ നടപടികൾ ഖനന മുതലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുന:പരിശോധിക്കപ്പെടണം. ഇതിനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളൊരാഷ്ട്രീയ പ്രസ്ഥാനങ്ങളൊ തയാറാകാത്തതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. സംരക്ഷണ സമിതി വിപുലീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് തയാറെടുക്കുകയാണ് ജനങ്ങൾ. ക്ലബ്ബുകൾ, ആരാധനാലയങ്ങൾ,വിവിധ കുടുംബശ്രീ,പുരുഷ സ്വാശ്രയ സംഘം പ്രവർത്തകർ, തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി അണിനിരന്നു.


No comments