Breaking News

ജില്ലാ യുവജനക്ഷേമ വകുപ്പിൻ്റെ ജില്ലാതല നാടൻപാട്ട് മത്സരം: വണ്ണാത്തിക്കാനം ഓർമ്മ യുവക്ലബ്ബിന് ഒന്നാം സ്ഥാനം


രാജപുരം: ജില്ലാ യുവജന ക്ഷേമ വകുപ്പ് നടത്തിയ ജില്ലാതല നാടൻപാട്ട് മത്സരത്തിൽ വണ്ണാത്തിക്കാനം ഓർമ്മ യുവ ക്ലബ് ഒന്നാം സ്ഥാനം നേടി. യുവജനക്ഷേമ വകുപ്പ് ജില്ലായിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മണിനാദം 2022 പരിപാടിയിലാണ് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചത്. 25000 രൂപയും ട്രോഫിയുമാണ് സമ്മാനം.
യുവക്ലബ്ബ് ബേഡഡുക്ക രണ്ടാം സ്ഥാനവും, ഫൈറ്റേഴ്‌സ് ക്ലബ് പേരൂർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് 25000,10000,5000 ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി യുവജന ക്ഷേമ ബോഡ് നൽകും. സംസ്ഥാന തല മത്സരം മാർച്ച് 6ന് കലാഭവൻ മണി ദിനത്തിൽ ചാലക്കുടിയിൽ നടക്കും.

No comments