Breaking News

ഹരിദാസിനെ കൊലപാതകത്തിൽ പ്രതിഷേധം: സിപിഐ എം നേതൃത്വത്തിൽ മലയോരത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: സ:ഹരിദാസിനെ ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കോളംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം ലക്ഷ്മി,  ലോക്കൽ കമ്മറ്റി അംഗം പി എൻ  രാജ്‌മോഹനൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എം.മണി, താലൂക്ക്‌ ലൈബ്രറി സെക്രട്ടറി എ ആർ സോമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


സ.ഹരിദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലോത്ത് പ്രകടനവും, പൊതുയോഗവും നടത്തി.

യോഗത്തിൽ കെ.ഡി മോഹനൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി.പി തമ്പാൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ദിനേശൻ സ്വാഗതം പറഞ്ഞു

No comments