Breaking News

കാസർകോട് എയിംസ് സമരത്തെ പിന്തുണച്ച് ദയാബായി വീണ്ടുമെത്തി


കാസർകോട്: എൻഡോസൾഫാൻ സൃഷ്ടിച്ച രോഗാതുരതയ്ക്ക് പരിഹാരം കാണാനും ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കാനും കാസറഗോഡ് എയിംസ് സ്ഥാപിക്കാൻ നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രമുഖ സാമുഹ്യ പ്രവർത്തക ദയാബായി വീണ്ടും കാസറഗോഡെത്തി.

ജില്ലയുടെ പേരും പ്രൊപ്പൊസലിൽ ഉൾപ്പെടുത്തുന്നൽ എന്താണ് തടസ്സമെന്ന് ദയാബായി ചോദിച്ചു.

ആരോഗ്യത്തോടെ ജീവിക്കാനുള്ള  അവസരത്തിനു വേണ്ടി കാസറഗോഡുകാർ നടത്തുന്ന ന്യായമായ സമരത്തിൽ താനും കൂടെയുണ്ടെന്ന് ദയാബായി പ്രഖ്യാപിച്ചു.

ബ്ലോക്ക് മെംബർ ഹനീഫ പാറ സതീഷ് കള്ളാർ , സൗപർണ്ണഷ് എന്നിവർക്ക് നാരങ്ങാ നീര് നൽ അറുപത്തിനാലാം ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചു. അഡ്വ: അബ്ദുൾ നാസർ, അഡ്വ: മെറിൻ ജോസഫ് , കെ.വി.മുകുന്ദൻ മാസ്റ്റർ, ഫാറുക് ഹാഷ്മി സംബന്ധിച്ചു.

No comments