Breaking News

18 വർഷം എൻസിസി ഓഫീസറായിരുന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന തോമാപുരം ഹയർ സെക്കൻൻ്ററി സ്കൂളിലെ അധ്യാപിക ഷേർളി ടീച്ചറെ അനുമോദിച്ചു


ചിറ്റാരിക്കാൽ: സർവീസിൽ നിന്ന് വിരമിക്കുന്ന തോമാപുരം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും 18 വർഷം എൻസിസി ഓഫീസർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്ത ഷേർളി മൈക്കിളിനെ അനുമോദിച്ചു. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ ഗോവിന്ദ് ഉപഹാരം നൽകി.കമാൻഡിങ് ഓഫീസർമാരായ വൈ വിജയകുമാർ, ജെറിൻ മാർട്ടിൻ, സുബേദാർ മേജർ ലോകേശ്വർ റാവു, പിടിഎ പ്രസിഡന്റ് ജോസഫ് മുത്തോലി, ജോൺ ആലക്കൽ, ഫാദർ ജിജോ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടോം ജോസ് സ്വാഗതവും ജോസുകുട്ടി നന്ദിയും പറഞ്ഞു

No comments