Breaking News

'സമം' സാംസ്‌കാരിക പരിപാടിയുടെ ലോഗോ പ്രകാശനം ചലച്ചിത്ര താരം ഭാവന നിർവഹിച്ചു പള്ളിക്കര ബീച്ച് പാർക്കിലാണ് 'സമം' സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്


കേരള സാംസ്‌കാരിക വകുപ്പ്, കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്, യുവജന ക്ഷേമ ബോഡ്  എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമം' സാംസ്‌കാരിക പരിപാടിയുടെ ലോഗോ പ്രകാശനം ചലച്ചിത്ര താരം ഭാവന നിര്‍വഹിച്ചു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഏപ്രില്‍ 23,24 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കിലാണ്  'സമം'  സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് എന്‍ സരിത, ഷിനു ചാക്കോ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി സുജാത, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം  വി.വി രമേശന്‍, സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ജില്ല യൂത്ത് കോര്‍ഡിനേറ്ററുമായ എ.വി ശിവപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു

No comments