Breaking News

മഴയിൽ മണ്ണും ചെളിയും നിറഞ്ഞ റോഡ് ശുചീകരിച്ച് ഗതാഗത യോഗ്യമാക്കി ബളാൽ അംബികാനഗർ സേവാ സമിതി പ്രവർത്തകർ


ബളാൽ: കനത്ത മഴയെ തുടർന്നു ബളാൽ പൊടിപ്പളം റോഡിൽ നിന്നും മണ്ണും ചെളിയും കുത്തിയൊലിച്ചു വന്നു അംബികാനഗർ പാലത്തിലും റോഡിലും  അടിഞ്ഞുകൂടി വഴിയാത്രകർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകടം  സംഭവിക്കുന്ന അവസ്ഥയിൽ ആയിരുന്നു

ചെളിയിൽ തെന്നിവീണ സ്ത്രീകൾ അടക്കമുള്ള ഇരുചക്രവാഹന യാത്രക്കാർ ഭാഗ്യം കൊണ്ടാണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ബളാൽ ടൗണിലെ പാലം പൊളിച്ചത് കാരണം  എല്ലാവാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത് അപകടസാധ്യത വർധിപ്പിച്ചു.

ബളാൽ അംബികാനഗർ സേവാസമിതിയുടെ പ്രവർത്തകരുടെ ശ്രമഫലമായി  റോഡിലെ മണ്ണും ചെളിയും നീക്കി ഗതാഗതം സുഗമമാക്കി. ഭാവിയിൽ ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു.

No comments