Breaking News

'അതിവർഷ ആനുകൂല്യം കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക': കർഷക തൊഴിലാളി യൂണിയൻ ബളാൽ വില്ലേജ് കൺവെൻഷൻ സമാപിച്ചു

 


ബളാൽ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ, 60 വയസ്സ് കഴിഞ്ഞവർക്ക് ലഭിക്കേണ്ട അതിവർഷ ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള കാലതാമസം അവസാനിപ്പിച്ച് കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് കർഷക തൊഴിലാളി യൂണിയൻ ബളാൽ വില്ലേജ് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കൺവെൻഷൻ കർഷകത്തൊഴിലാളി യൂണിയൻ എളേരി ഏരിയ സെക്രട്ടറി

കെ കൃഷ്ണൻ ബെഡുർ, ഉദ്ഘാടനം ചെയ്തു ടി മോഹനൻ സ്വാഗതം പറഞ്ഞു പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു ഏരിയാ പ്രസിഡണ്ട് എം കൃഷ്ണൻ നായർ, ഡെന്നിസ് ജോസഫ്, സണ്ണി മങ്കയം, എന്നിവർ സംസാരിച്ചു, ഭാരവാഹികളായി 

 പ്രസിഡന്റ് ഡെന്നീസ് ജോസഫ് കനകപ്പള്ളി, വൈസ് പ്രസിഡണ്ട് ശാരദ പള്ളത്ത്മല, സെക്രട്ടറി ടി മോഹനൻ കനകപ്പള്ളി , ജോയിന്റ് സെക്രട്ടറി രമണി അരീക്കര,ട്രെഷറർ എ ബാലകൃഷ്ണൻ വെള്ളരിക്കുണ്ട് , കമ്മിറ്റി അംഗങ്ങളായി, പി കെ രാമചന്ദ്രൻ ബളാൽ, ഗോപാലകൃഷ്ണൻ ആനക്കല്ല്, ഇ കെ തങ്കപ്പൻ അരിങ്കല്ല്, നാരായണൻ ഇടമല ബളാൽ, മണികണ്ഠൻ ഇടത്തോട് ഈസ്റ്റ്, രവീന്ദ്രൻ പാത്തിക്കര,  ചന്ദ്രൻ മരുതുംകുളം, സതീശൻ ഇടത്തോട് വെസ്റ്റ്, എന്നിവരെയും തിരഞ്ഞെടുത്തു

No comments