Breaking News

കാസർഗോഡ് ജില്ല സീനിയർ കരാത്തെ ടീമിന് ഭീമനടി വ്യാപാരഭവനിൽ വച്ച് ഏകദിന പരിശീലനം നൽകി


ഭീമനടി: കാസർഗോഡ് ജില്ല സീനിയർ കരാത്തെ ടീമിന് ഭീമനടി വ്യാപാരഭവനിൽ വച്ച് ഏകദിന പരിശീലനം നൽകി. മെയ് 5,6,7 തിയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ഒളിംപിക്സ് കരാത്തെ ടീമാണ് പങ്കെടുത്തത്. മലയോരത്തെ കുട്ടികൾക്ക് വേണ്ടി ജില്ലാ സ്പോർട്സ് കരാത്തെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഭീമനടി വ്യാപര ഭവനിൽ വച്ച് കരാത്തെ പരിശീലന പരിപാടിയും നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു . കരാത്തെ അസോസിയേഷൻ സെക്രട്ടറി കെ സി സെബാസ്റ്റ്യൻ, പ്രസിഡണ്ട് കെ എസ് പ്രസന്നകുമാർ , ഡാജി ഓടയ്ക്കൽ, ഇൻസ്ട്രക്ടർ ജിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു

No comments