Breaking News

തളിര് മാലോം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം.. ഇരിക്കൂർ എം. എൽ. എ. അഡ്വ സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മാലോം മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആഥിത്യമരുളുന്ന തളിര് മാലോം ഫെസ്റ്റ് എന്ന വിനോദ മാമാങ്കപരിപാടിക്ക് മാലോം ജോർജ് മുത്തോലി നഗറിൽ തുടക്കമായി. 

ഈമാസം 24 വരെ നീണ്ടു നിൽക്കുന്ന തളിര് മാലോം ഫെസ്റ്റ്  സംഘാടകസമിതി  ചെയർമാൻ രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ എം. എൽ. എ. അഡ്വ സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു.

അമ്യൂസ്മെന്റ് പാർക്ക്  കേരള പഞ്ചായത്ത്‌ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി.ടി. മാത്യുവും. ഫ്‌ളവർ ഷോ വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജാമോഹനനും പെറ്റ് അക്വഷോപ്പ് ബളാൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണിയും കലാസന്ധ്യ ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസും ഉത്ഘാടനം ചെയ്തു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. സി. പി. ഐ. മണ്ഡലം സെക്കട്ടറി ചന്ദ്രൻ വിളയിൽ, ഫാദർ ജോസഫ് വാരണാത്ത്‌, ശ്രീകുമാർ ഭട്ട്, കെ. കെ. തങ്കച്ചൻ, എൻ. ഡി. വിൻസെന്റ്, മീനാക്ഷി ബാലകൃഷ്ണൻ, ടോമിച്ചൻ കാഞ്ഞിരമറ്റം , അലക്സ് നെടിയകാലായിൽ , ജാൻസി ടോമി , ജോയ് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു..

സംസ്ഥാനത്തെ മികച്ച യുവ കർഷകന് ഉള്ള കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ് നേടിയ ബളാൽ സ്വദേശി മനു ജോയി പച്ചക്കറികൃഷിയിലെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് നേടിയ ബളാൽ കൃഷി ഭവനിലെ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ മുഖ്യമന്ത്രി യുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരം നേടിയ അവിനാശ് മാത്യു തുടങ്ങിയവരെ ഉത്ഘാടനവേദിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

നിരവധി റൈഡറുകൾ , ഫ്‌ളവർ ഷോ , പെറ്റ് ഷോ , വിവിധ കമ്പനി കളുടെ സ്റ്റാളുകൾ , കാർഷിക നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും തളിര് മാലോം ഫെസ്റ്റിന് മാറ്റുകൂട്ടുന്നു.

No comments