Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ സർവ്വകക്ഷി സമാധാന യോഗം സംഘടിപ്പിച്ചു രാഷ്ട്രീയ സാമുദായിക വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി


വെള്ളരിക്കുണ്ട്: പാലക്കാട് രാഷ്ട്രീയ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് സർവ്വകക്ഷി സമാധാന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ സി.ഐ സിബിഎൻ.ഒ, എസ്.ഐ വിജയകുമാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. പൊതു സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നത് തടയാനും, രാഷ്ട്രീയ സാമുദായിക വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ജാഗ്രത പുലർത്താനും യോഗത്തിൽ ധാരണയായി.

No comments