Breaking News

വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ റബ്ബർ മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവം: ഉത്തരവാദികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന്കർഷകസംഘം നേതാക്കൾ


വെള്ളരിക്കുണ്ട്: കർഷക സംഘം ബളാൽ വില്ലേജ് പ്രസിഡണ്ടും പൊതുപ്രവർത്തകനുമായ സണ്ണി മങ്കയത്തിൻ്റെ ഉടമസ്ഥതയിൽ പുന്നക്കുന്നിലുള്ള റബർ തോട്ടത്തിൽ സാമൂഹ്യ ദ്രോഹികൾ 12 ഓളം റബർമരങ്ങൾ ഇരുളിന്റെ മറവിൽ വെട്ടി നശിപ്പിച്ച സംഭവം പ്രതിഷേധാർഹമെന്ന് കർഷക സംഘം നേതാക്കൾ പ്രസ്താവിച്ചു. ഇത്തരം സാമൂഹ്യദ്രോഹികൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് കർഷക സംഘം ഏളേരി ഏരിയാ സെക്രട്ടറി ടി.പി തമ്പാൻ, ബളാൽ വില്ലേജ് പ്രസിഡണ്ട് കെ.ദാമോദരൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഇത്തരം അക്രമത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും കർഷക സംഘം പ്രസ്താവിച്ചു.

No comments