Breaking News

"ലഹരിക്കെതിരെ കൂടെയുണ്ട്'':വെള്ളരിക്കുണ്ടും ബിരിക്കുളത്തും ലഹരിവിരുദ്ധ ബോധവൽക്കര ക്ലാസ് നടത്തി


വെള്ളരിക്കുണ്ട്: ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ, നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ "ലഹരിക്കെതിരെ കൂടെയുണ്ട്'' ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.  വെള്ളരിക്കുണ്ട് ലിറ്റിൽഫ്ലവർ സ്കൂൾ ഹാളിൽ വെച്ച് നടന്ന ക്ലാസ് എഡിഎസ് പ്രസിഡന്റ്‌ സൗമ്യ നാരായണന്റെ അധ്യക്ഷതയിൽ പത്താം വാർഡ് മെമ്പർ സിൽവി ജോസഫ് ഉദ്ഘാടനം ചെയ്തു.  എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ  വിഷയാവതരണം നടത്തി. സി.ദേവസ്യ,മിനി ദേവസ്യ, ജനമൈത്രീ ബീറ്റ് ഓഫീസ്സർ ഷിജിത്ത് എന്നിവർ സംസാരിച്ചു. 

ബിരിക്കുളം എയുപിസ്കൂൾ ഹാളിൽ വെച്ച് നടന്ന ക്ലാസ് എഡിഎസ് പ്രസിഡന്റ്‌ മോളി തമ്പാന്റെ അധ്യക്ഷതയിൽ ആറാം വാർഡ് മെമ്പർ സന്ധ്യ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ  എൻ.ജി രഘുനാഥൻ  വിഷയാവതരണം നടത്തി. ജസീല,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ ഷിജിത്ത്, അനൂപ്,എന്നിവർ സംസാരിച്ചു.
കുട്ടികൾ അടക്കം മാരകമായ ലഹരി മരുന്നുകൾക്ക്  അടിമയാകുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോലീസ് കൂടെയുണ്ട് എന്ന കാമ്പയിൻ എല്ലാ വാർഡുകളിലും നടത്തുന്നത്.

No comments