ചെറുപുഴ ടൗണിലെ അനധികൃത പാർക്കിംഗ്; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
ചെറുപുഴ: കഴിഞ്ഞ മാസം 31 മുതല്‍ ചെറുപുഴ ടൗണില്‍ നിലവില്‍ വന്ന പാര്‍ക്കിംഗ് സംവിധാനം പാലിക്കാന്‍ ജനങ്ങള്‍ തയാറാത്ത സാഹചര്യത്തില്‍ ഇന്നു മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെറുപുഴ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എ ബോസ് അറിയിച്ചു.
നിരവധി പേര് പഞ്ചായത്തും പോലീസും നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും അനധിക്യതമായി പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളെ വിളിച്ച് വരുത്തി നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ടൗണില്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ പഞ്ചായത്തിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യണമെന്നും സ്റ്റേഷന് ഓഫീസര്‍ അറിയിച്ചു.
No comments