Breaking News

ചിറ്റാരിക്കാൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പറമ്പയിൽ സംഘടിപ്പിച്ച 'വേനൽമഴ' ദ്വിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു


വെള്ളരിക്കുണ്ട്: സമഗ്ര ശിക്ഷ കേരളം, ചിറ്റാരിക്കാൽ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ പറമ്പ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ 2022 ഏപ്രിൽ 25, 26 തീയതികളിൽ  'വേനൽമഴ' ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ചിറ്റാരിക്കാൽ ബി.പി സി. കാസിം ടി. അധ്യക്ഷത വഹിച്ചു.പറമ്പ ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ഗോപാലകൃഷ്ണൻ ടി ആർ, സി ആർ സി കോഡിനേറ്റർ സുജി. ഇ.ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ പ്രമോദ് എം.വി സ്വാഗതവും എഡ്യുക്കേഷണൽ വളണ്ടിയർ നന്ദിയും പറഞ്ഞു.തുടർന്ന് ചിത്ര, ശ്രുതി എന്നിവർ നയിച്ച  കരവിരുത് (പ്രവൃത്തി പരിചയം), പ്രഭാകരൻ നയിച്ച കൊട്ടും പാട്ടും (സംഗീതം ) കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ ഒന്നാം ദിനത്തിലും ജൻസിത, റെനീഷ,ഡയാന നയിച്ച ഉല്ലാസം(കായികം ), തോമസ് , ഉപേന്ദ്രൻ നയിച്ച നിറക്കൂട്ട് (ചിത്രരചന), പ്രഭാകരൻ രതീഷ് , ജിതേഷ് നയിച്ച തുടിതാളം (സംഗീതം) രക്ഷിതാക്കളുടേയും കുട്ടികളുടേയും കലാ പരിപാടികൾ എന്നിവ രണ്ടാം ദിനത്തിലും നടന്നു.

നാട്ടുകാരുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

No comments