Breaking News

'സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കെതിരെ അണിനിരക്കുക' ; ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കൊടക്കാട് സമാപിച്ചു




കൊടക്കാട് : സംസ്ഥാനത്തിന്റെ സാമൂഹ്യ പുരോഗതിയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സിൽവർ ലൈൻ പദ്ധതിയെ അട്ടിമറിക്കാനുള്ള വർഗീയ വലതുപക്ഷ അവിശുദ്ധ സഖ്യത്തെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യവാദികളും മുന്നിട്ടറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ബൈപാസുകൾ, ഗെയിൽ പൈപ്പ് ലൈൻ, ആറുവരി ദേശീയപാത എന്നിവ ആരംഭിച്ച് എൽഡിഎഫ്‌ സർക്കാർ പശ്ചാതല വികസനത്തിന് കുതിപ്പേകുകയാണ്. കെ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായ സാമൂഹിക ആഘാത പഠനത്തിന് നാട്ടിയ അടയാളകല്ലുകൾ പിഴുതെറിഞ്ഞും കലാപാഹ്വാനം ചെയ്‌ത്‌ സമരാഭാസം നടത്തുന്ന വലതുപക്ഷ വർഗീയ ശക്തികളുടെ തെറ്റായ നടപടി ജനങ്ങളിലെത്തിക്കണം.ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
രക്തസാക്ഷി ഔഫ് അബ്ദുറഹ്‌മാൻ നഗരിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചു. ജില്ലാ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി വി കെ സനോജ് എന്നിവർ മറുപടി പറഞ്ഞു. പി കെ നിശാന്ത്, സി ജെ സജിത്ത്, രേവതി കുമ്പള, എം രാജീവൻ, ഒ വി പവിത്രൻ, കെ എം വിനോദ്, എൻ പ്രിയേഷ്, രതീഷ് നെല്ലിക്കാട്ട്, ബി സി പ്രകാശ്, കെ രാജു, കെ പി വിജയകുമാർ, കെ പി സുജിത്ത്, സുരേഷ് വയമ്പ്, കെ മണി, പി വി അനു, സജിത, ഷീബ പനയാൽ എന്നിവർക്ക് യാത്രയപ്പ് നൽകി. സംഘാടക സമിതിക്ക് വേണ്ടി പി പി ചന്ദ്രൻ നന്ദി പറഞ്ഞു.
പൊതുസമ്മേളനം രക്തസാക്ഷി ടി കെ ഗംഗാധരൻ നഗരിയിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ഇ കുഞ്ഞിരാമൻ, സി ജെ സജിത്ത്‌, പി കെ നിഷാന്ത്‌, രേവതി കുമ്പള എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.


1 comment:

  1. Ee parayunnavante veedu pokunondoo. Nanam illaloo ithilum betham kakkan pokunnath annu😏

    ReplyDelete