Breaking News

യുവകർഷ അവാർഡ് ജേതാവ് മനു തയ്യിൽ, മികച്ച കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ, ജീവകാരുണ്യ പ്രവർത്തകൻ വി.കെ അസീസ് എന്നിവരെ വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവനിൽ ആദരിച്ചു


വെള്ളരിക്കുണ്ട്: സംസ്ഥാന തലത്തിൽ മികച്ച യുവകർഷകനുള്ള പുരസ്ക്കാരം ലഭിച്ച ബളാലിലെ മനു തയ്യിലിനെയും, സംസ്ഥാനതലത്തിൽ കൃഷി ഓഫീസർമാരിൽ രണ്ടാം സ്ഥാനം ലഭിച്ച ബളാൽ കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യനെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വി.കെ അസീസിനേയും ഗാന്ധിഭവൻ നേതൃത്വത്തിൽ ആദരിച്ചു.  വെള്ളരിക്കുണ്ട് മങ്കയത്തുള്ള ഗാന്ധിഭവനിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങ് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

ചെയർമാൻ വി കെ അസീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ രാധാമണി, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്തംഗം അബ്‌ദുൽഖാദർ വി.കെ ബിനു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ഷാജൻ പൈങ്ങോട്ട്, സന്ധ്യശിവൻ, സി.കെ ദാമോദരൻ, വി.എം ശിഹാബ്, എസി ലത്തീഫ്,  ഏവി മാത്യു, കെ എ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ്‌ മാനേജർ രവീന്ദ്രൻ നന്ദി പറഞ്ഞു

No comments