Breaking News

കതിർമണ്ഡപത്തിൽ നിന്ന് കബഡി കോർട്ടിലേക്ക് കപ്പിൽ മുത്തമിട്ട് നവവധുവിന് വിവാഹസമ്മാനമേകി ഓരിയിലെ വിഷ്ണു


ചെറുവത്തൂർ: താലികെട്ട് കഴിഞ്ഞ് നേരെ കബഡി കോർട്ടിലേക്ക് കുതിച്ചെത്തി ടീമിനെ കിരീടത്തിലേക്ക് നയിച്ച് എകെജി ഓരിയുടെ വിച്ചു എന്ന വിഷ്ണു. കബഡിയുടെ ആവേശം തിരതല്ലിയ ഓരി യംഗ് മെൻസ് കബഡി ടൂർണ്ണമെന്റിന്റെ താരമാവുകയും ടീമിനെ നിർണ്ണായകഘട്ടത്തിൽ വിജയക്കുതിപ്പിലേക്ക് നയിക്കുകയും ചെയ്ത വിഷ്ണുവിന്റെ പ്രകടനം നവവധുവിനുള്ള വിവാഹ സമ്മാനമായി. വിഷ്ണുവിന്റെയും ഹർഷയുടെയും വിവാഹ ദിവസം ഓരി യംഗ് മെൻസ് അതിഥ്യമരുളിയ ഉത്തര മേഖലാ സീനിയർ കബഡി ടൂർണമെന്റിൽ ഫൈനലിൽ പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമായ മത്സരത്തിൽ റെഡ് സ്റ്റാർ കുറുന്തൂറിനെ തോൽപ്പിച്ച് എകെജി ഓരി കപ്പ് നേടുമ്പോൾ വിഷ്ണുവിന്റെയും ഹർഷയുടെയും ജീവിതത്തിൽ ഈ ദിവസം ഇരട്ടി മധുരമായി. ആതിഥേയരായ യംഗ് മെൻസ് ക്ലബ്ബ് കബഡി ഗ്രൗണ്ടിൽ വെച്ച് നവ വധൂവരന്മാരെ ഉപഹാരം നൽകിയതും കാണികളിൽ വേറിട്ട അനുഭവമായി

No comments