Breaking News

കാസർകോട് 15 ലക്ഷം രൂപയുടെ പോത്തിന്റെ ഉണക്കിയ കുടൽ അവശിഷ്ടങ്ങളും 3 സ്കൂട്ടറുകളുമായി അസം സ്വദേശികൾ മുങ്ങി


കാസർകോട്: ഗോഡൗണിൽ നിന്നു 15.60 ലക്ഷം രൂപയുടെ പോത്തിന്റെ ഉണക്കിയ കുടൽ അവശിഷ്ടങ്ങളും 3 സ്കൂട്ടറുകളുമായി  അസം സ്വദേശികളായ 6 തൊഴിലാളികൾ മുങ്ങിയതായി പരാതി. കാസർകോട് ചൗക്കി മജലിലെ സ്ഥാപനത്തിലെ തൊഴിലാളികളായ അസ്‌റത്ത് അലി, അഷ്‌റഫുൽ ഇസ്‍ലാം (ബാബു)  ഷെഫീഖുൽ, മുഖീബുൽ, ഉമറുൽ ഫാറൂഖ്, ഖൈറുൽ എന്നിവർക്കെതിരെ സ്ഥാപന ഉടമകളായ  വയനാട് വടവുഞ്ചാലിലെ  അബ്ദുൽഅസീസ്, ഉളിയത്തടുക്കയിലെ മുഹമ്മദ് ഷാഫി എന്നിവരുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

പോത്തിന്റെ  കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ട ശേഷം ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സ്ഥാപനത്തിൽ നിന്നാണു ഇവ മോഷണം പോയത്. 8 വർഷം മുമ്പാണ് ചൗക്കി മജലിൽ ഈ സ്ഥാപനം തുടങ്ങിയത്. നിലവിൽ പ്രതികളെന്നു സംശയിക്കുന്ന അസം സ്വദേശികളായ ആറു പേരും 5 വർഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഇതിനു സമീപത്ത് തന്നെയുള്ള മുറിയിലാണ് ഇവർ താമസിച്ചിരുന്നതെന്നു ഉടമകൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

No comments