Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവനിലേക്ക് ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ (KPVU) എളേരി ഏരിയ കമ്മറ്റി സഹായമെത്തിച്ചു


വെള്ളരിക്കുണ്ട്: അഗതികളുടെ ആശ്രയ കേന്ദ്രമായ വെള്ളരിക്കുണ്ട് ഗാന്ധിഭവനിലേക്ക് ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ (KPVU) എളേരി ഏരിയ കമ്മറ്റി ആഭിമുഖ്യത്തിൽ അരി,ഭക്ഷണ സാധനങ്ങൾ അടക്കമുള്ള   സഹായങ്ങൾ എത്തിച്ചു. വിഷു - ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കെ.പി.വി.യു സഹായമെത്തിച്ചത്. ഏരിയ സെക്രട്ടറി പ്രസാദ് മുദ്ര, പ്രസിഡണ്ട് ലതീഷ് , ട്രഷറർ എം.പി സുധാകരൻ, എന്നിവർ ചേർന്ന് ഗാന്ധിഭവൻ മാനേജർ രവീന്ദ്രൻ, മെമ്പർ രഘുവരൻ എസ്.കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

No comments